ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. കർഷകർക്ക് പ്രത്യേക പരിഗണന നൽകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ ആരംഭിച്ചത്. കാർഷിക മേഖലയ്ക്ക് 1.52 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. അടുത്ത രണ്ടുവർഷത്തിൽ ഒരു കോടി കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതിയും പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസം അർപ്പിക്കുകയും ചരിത്രപരമായി മൂന്നാം ടേമിലേക്ക് അതിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
Discussion about this post