ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതാണ് ബജറ്റ് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന ബജറ്റാണ് ഇത്തവണത്തേത്. രാജ്യത്തെ പാവങ്ങളെയും, ഗ്രാമവാസികളെയും, കർഷകരെയും സമൃദ്ധിയുടെ പാതയിലേക്ക് ബജറ്റ് നയിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രകടമായ മാറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷം കൊണ്ട് 25 കോടി ആളുകൾ ആണ് ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയത്. മദ്ധ്യവർഗ്ഗത്തെ പുതിയ ബജറ്റ് ശാക്തീകരിക്കും. നമ്മുടെ യുവതയ്ക്ക് അനവധി അവസരങ്ങളാണ് ബജറ്റ് നൽകുന്നത്. വിദ്യാഭ്യാസവും െൈനപുണ്യവും പുതിയ തലത്തിലേക്ക് ഉയരും. മദ്ധ്യവർഗ്ഗത്തെ ശക്തിപ്പെടുത്തുന്നതാണ് ബജറ്റ്. സ്ത്രീകളെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും ഇത്തവണത്തെ ബജറ്റ് ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദളിതർ, വനവാസികൾ, ഗോത്രവിഭാങ്ങൾ എന്നിവർക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ട്. സാമ്പത്തിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ബജറ്റ് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post