ബ്രസീലിയ : വൈദ്യുതാഘാതമേറ്റ് ഗായകന് ദാരുണാന്ത്യം. സേറ്റജിൽ പാട്ടുപാടാൻ കയറിയ ബ്രസീലിയൻ റോക്ക് ഗായകനായ അയേഴ്‌സ് നാസകിയാണ് ഷോക്കേറ്റ് മരിച്ചത്. ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള ഹോട്ടലിൽ പാടാനെത്തിയപ്പോഴായിരുന്നു സംഭവം.
വേദിയിലേക്ക് കയറിവന്ന ആരാധകനെ കെട്ടിപ്പിടിച്ചതിന് പിന്നാലെ ഗായകന് ഷോക്കേൽക്കുകയായിരുന്നു. ആരാധകൻ നനഞ്ഞിരുന്നതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമായത്. ഗായകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരാധകൻ വേദിയിലേക്കു നനവോടെ കയറി വന്നത് . ആസൂത്രിതമാണോയെന്നു സംശയിക്കുന്നു. സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post