കൊച്ചി : കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദ്ദിച്ചതായി പരാതി. കൊച്ചി നഗരസഭ വനിതാ കൗൺസിലർ സുനിത ഡിക്‌സനെതിരെയാണ് പരാതി. വൈറ്റില ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ജീവനക്കാരിയാണ് പരാതി നൽകിയത്.
ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലർ എത്തിയത്. ഇത് വാക്കുതർക്കത്തിൽ അവസാനിക്കുകയും തുടർന്ന് ഹോട്ടൽ ജീവനക്കാരിയെ കൗൺസിലർ മർദ്ദിക്കുകയും ചെയ്തു എന്നാണ് പോലീസിൽ നൽകിയ പരാതിയിലുളളത്.
നേരത്തെ പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ട്. അടുത്തിടെ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ ഇത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതോടെ ഹോട്ടൽ അവിടെയൊരു കയ്യേറ്റം നടത്തി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച കൗൺസിലർ അതിന്റെ ഭാഗമായി ഇന്ന് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ, നോട്ടീസ് പോലും നൽകാതെ എത്തുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കയ്യേറ്റം നടന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്.
എന്നാൽ താൻ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നു എന്നുമാണ് കൗൺസിലർ സുനിത പറയുന്നത്. ഹോട്ടൽ മാനേജ്‌മെന്റ് തോട് കൈയേറി വച്ചത് ചോദ്യം ചെയ്യുകയായിരുന്നു താൻ. ഇതിനിടെ ഹോട്ടൽ ജീവനക്കാർ തന്നെ മർദ്ദിച്ചുവെന്നും കൗൺസിലർ പറയുന്നുണ്ട്.













Discussion about this post