ന്യൂഡൽഹി: ഇന്ത്യയുപേക്ഷിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടിലെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും നടി അനുഷ്‌ക ശർമ്മയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ.
അനുഷ്‌കയെ നെഞ്ചോട് ചേർത്തി നിർത്തിക്കൊണ്ടുള്ള ചിത്രമാണ് വിരാട് പുറത്തുവിട്ടത്. ടി20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് വിരാട് ഇത്തരം ഒരു ചിത്രം പങ്കുവയ്ക്കുന്നത്. മക്കളെ വീട്ടിലാക്കി ഇരുവരും അടിച്ചുപൊളിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഓറഞ്ചും പർപ്പിളും കലർന്ന ഫുൾ ഫ്രോക്ക് മോഡൽ ഡ്രസാണ് അനുഷ്‌ക ധരിച്ചിരിക്കുന്നത്. ഇളം നീല ടീ ഷർട്ടും ട്രൗസറുമാണ് വിരാടിന്റെ വേഷം. ടി 20 ലോകകപ്പിന് ശേഷം അനുഷ്‌കയ്ക്കും മക്കൾക്കും ഒപ്പമുള്ള വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രങ്ങൾ പുറത്തുവരുന്നത്.
ടി 20 ലോകകപ്പിൽ ഉജ്ജ്വല വിജയം ആയിരുന്നു ഇന്ത്യ നേടിയത്. ഇതിന് പിന്നാലെ വിരാട് ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. മക്കളായ വാമികയുടെയും അക്കായിയുടെയും സ്വകാര്യതയെ കരുതിയാണ് ലണ്ടനിലേക്ക് പോകുന്നത് എന്നായിരുന്നു വിവരം. അടിക്കടി ലണ്ടനിൽ പോകാറുള്ള ദമ്പതികൾ ചി്ത്രങ്ങളും പുറത്തുവിടാറുണ്ട്.
Discussion about this post