ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. പുഴയിൽ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. എകെഎം അഷ്‌റഫ് എംഎൽഎ ആണ് സൂചനകൾ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. . അർജുന് വേണ്ടി ഒൻപതാം ദിവസമാണ് തിരച്ചിൽ തുടരുന്നത്. അതേസമയം ലോറി കണ്ടെത്തിയ വിവരം ഔദ്യോഗികമായി രക്ഷാ പ്രവർത്തകരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.
തട്ടുകടയുടെ പുറകിലുള്ള പുഴയുടെ ഭാഗത്ത് ആണ് ലോറിയുള്ളത് പുറത്തുവരുന്ന വിവരം. ഇവിടെ മണ്ണെടുക്കുന്നത് തുടരുകയാണ്. നിരവധി ജെസിബികളാണ് ഇവിടെ എത്തിയിട്ടുള്ളത്. ലോഹത്തിന്റെ സാന്നിദ്ധ്യം ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അർജുന്റെ ലോറിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഈ ഭാഗത്ത് ആയിരുന്നു അർജുൻ വാഹനം നിർത്തിയിട്ടിരുന്നത്.
Discussion about this post