വാഷിങ്ടൺ:ക്രൗഡ്സ്ട്രൈക്ക് തകരാറുകൾ ഭാവിയിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇതിനെ തടുക്കാൻ കഴിയില്ലെന്നും കമ്പനി പറയുന്നു.ഒരു ദിവസത്തിലേറെ ലോകത്തെ 800-കോടിയിലധികം കമ്പ്യൂട്ടറുകളെ ബാധിച്ച തകരാറിനു കാരണം ക്രൗഡ്സ്ട്രൈക്ക് പോലുള്ള കമ്പനികളുടെ ഇടപെടലാണെന്നാണ് മൈക്രോസോഫ്റ്റ് ആരോപിക്കുന്നത്
മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റ്റിങ് സോഫ്റ്റ്‌വെയറിലേക്ക് തേർഡ് പാർട്ടി പ്രവേശനത്തിന് അനുവാദം നൽകിയ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. ഇത് സുരക്ഷാ വീഴ്ചയോ സൈബർ ആക്രമണോ ആയി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും പ്രശ്നം പരിഹരിക്കാൻ കമ്പനിയ്ക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും ക്രൗഡ്സ്ട്രൈക്ക് അധികൃതർ പറഞ്ഞു.തകരാർ ബാധിച്ച കമ്പ്യൂട്ടറിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന വാഗ്ദാനവുമായി ഉപഭോക്താക്കളെ സ്വാധീനിക്കാൻ സാധ്യതയുള്ള ഹാക്കിങ് സംഘങ്ങളുടെ പേരുകൾ ക്രൗഡ്സ്ട്രൈക്ക് പുറത്ത് വിട്ടിട്ടുണ്ട്
Discussion about this post