വാഷിംഗ്ടൺ :യുവശബ്ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ജനാധിപത്യത്തെ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതിനുശേഷം ആദ്യമായാണ് ബൈഡൻ നേരിട്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
നിലവിലെ സാഹചര്യത്തിൽ ഏതൊരു പദവിയെക്കാളും പ്രധാനം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ്.
പക്ഷേ ഞാൻ എന്റെ രാജ്യത്തെ കൂടുതൽ സ്‌നേഹിക്കുന്നു. നിങ്ങളുടെ പ്രസിഡന്റായി ഇത്രയും നാളും പ്രവർത്തിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പുതിയ തലമുറയ്ക്ക് ദീപം കൈമാറുകയെന്നതാണ് മുന്നോട്ടുള്ള മികച്ച വഴിയെന്ന് താൻ തീരുമാനിച്ചു. രാജ്യത്തെ ഒന്നിച്ചുനിർത്താനുള്ള മികച്ച മാർഗം ഇതാണ് എന്ന് ബൈഡൻ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയിൽ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികൾ ഭരിച്ച സമയത്തേക്കാൾ ശക്തമായ അവസ്ഥയിലാണ് യുഎസ് ഉള്ളതെന്നും ട്രംപിനെ ഉന്നംവച്ച് ബൈഡൻ കൂട്ടിച്ചേർത്തു
ജൂലൈ 21 നാണ് ജോ ബൈഡൻ വൈറ്റ് ഹൗസ് മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ തന്റെ പിൻഗാമിയായി അംഗീകരിക്കുകയും ചെയ്തു . ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് .
Discussion about this post