ശ്രീനഗർ: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് ആദരവുമായി കരസേനയിലെ മുൻ വനിതാ ഉദ്യോഗസ്ഥ. കാർഗിൽ വിജയ് ദിവസിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് നൂറു കിലോമീറ്ററിലധികം ദൂരം നടന്നാണ് ആദരവ് പ്രകടമാക്കിയത്. ലഫ്റ്റനന്റ് ജനറൽ ബർഷ റായ് ( റിട്ട) ആണ് ആദരവർപ്പിച്ചത്.
ശ്രീനഗറിൽ നിന്നും കാർഗിൽ യുദ്ധ സ്മാരം നിലനിൽക്കുന്ന ദ്രാസിലേയ്ക്ക് ആയിരുന്നു ബർഷ റായുടെ കാൽനടയാത്ര. കേവലം നാല് ദിവസങ്ങൾ കൊണ്ടായിരുന്നു 160 കിലോ മീറ്റർ ദൂരം ഇവർ കാൽനടയായി സഞ്ചരിച്ചത്. ജൂലൈ 19 ന് ആയിരുന്നു ബർഷ കാർഗിലിൽ നിന്നും യാത്ര ആരംഭിച്ചത്. 22 ന് ദ്രാസിൽ എത്തി. ചിനാർ വാരിയർ മാരത്തോൺ ടീമും ബർഷയെ യാത്രയിൽ അനുഗമിച്ചു. ദ്രാസിൽ എത്തിയ വർഷ കാർഗിൽ യുദ്ധ സ്മാരകത്തിൽ എത്തി ധീരജവാന്മാർക്ക് ആദരാഞ്ജലികളും അർപ്പിച്ചു.
ഒരു ദിവസം നാൽപ്പത് കിലോ മീറ്റർ എന്ന് കണക്കാക്കിയായിരുന്നു തന്റെ യാത്രയെന്ന് ബർഷ പറഞ്ഞു. ശ്രീനഗറിൽ നിന്നും 40 കിലോ മീറ്റർ താണ്ടി ആദ്യം വുസാനിൽ എത്തി. ഇവിടെ നിന്നും സോനാമാർഗ്. മൂന്നാം ദിവസം സോജില പാസ് താണ്ടി ലഡാക്കിലേക്ക്. പിന്നീട് നാലാം ദിവസം ദ്രാസിൽ എത്തിയെന്നും ബർഷ വ്യക്തമാക്കി.
കാർഗിൽ യുദ്ധം നടക്കുമ്പോൾ ഞാൻ ഏഴാം ക്ലാസിൽ ആയിരുന്നു. അന്ന് രാത്രി തന്റെ പിതാവ് കേണൽ കേശവ് റായി ( റിട്ട) യൂണിറ്റിലെ അംഗങ്ങൾക്കൊപ്പം യുദ്ധത്തിനായി തിരിച്ചത് ഇപ്പോഴും ഓർക്കുന്നു. വിഷമത്തിന്റെ നാളുകൾ ആയിരുന്നു അത്. അതുകൊണ്ട് തന്നെ തന്റെ ഈ ആദരവ് പ്രകടമാക്കാൽ അൽപ്പം വ്യക്തിപരം കൂടിയാണെന്നും ബർഷ പറഞ്ഞു.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ബർഷ 2010 ലായിരുന്നു സൈന്യത്തിന്റെ ഭാഗമായത്.
Discussion about this post