ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ആഗസ്റ്റ് 8 വരെയാണ് ഡൽഹി റൗസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. തീഹാർ ജയിലിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്.
ജൂലൈ 31ന് കെജ്രിവാളിനെ വീണ്ടും വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി തീഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകി. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് കെ കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയും നീട്ടി. മദ്യനയക്കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവധിച്ചെങ്കിലും അതേ കേസിൽ സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ, അദ്ദേഹം തീഹാർ ജയിലിൽ തന്നെ തുടരുകയകയിരുന്നു.
Discussion about this post