മെറ്റയിൽ എഐയിൽ ഹിന്ദിയും . ഇനിമുതൽ വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം മെസഞ്ചർ ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ ഫ്‌ളാറ്റ് ഫോമുകളിലെ എഐയിൽ ഹിന്ദിയിൽ ചാറ്റ് ചെയ്യാം. ഇത് കൂടാതെ ഏഴ് രാജ്യങ്ങളിലേക്ക് കൂടി മെറ്റ എഐ സേവനം വ്യാപിപ്പിച്ചു.
അർജന്റിന്, ചിലി, കൊളംബിയ, ഇക്വഡോർ, മെക്‌സിക്കോ, പെറു, കാമറൂൺ എന്നിവിടങ്ങളിലേക്കാണ് മെറ്റ എഐ എത്തിയത്. ഇതോടെ 22 രാജ്യങ്ങളിൽ മെറ്റ എഐയുടെ സേവനം ലഭിക്കും. എക്‌സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോൾ മെറ്റ എഐ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നാണ് മെറ്റ പറയുന്നത്.
ഇത് കൂടാതെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എഐ’ എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മെറ്റയുടെ തന്നെ ലാമ എഐ അടിസ്ഥാനമാക്കിയാണ് മെറ്റ എഐ ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നത്. പുതിയ മെറ്റ 405ബി വേർഷന് സങ്കീർണമായ ഗണിത പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നാണ് മെറ്റ പറയുന്നത്.
Discussion about this post