ന്യൂഡൽഹി: വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് കേരളത്തോട് കേന്ദ്രം.അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.വിദേശകാര്യ സെക്രട്ടറിയായി കെ. വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ശാസനം.
ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് വിദേശകാര്യം പൂർണമായും യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യമാണ്. അത് സംസ്ഥാന വിഷയമല്ല. കൺകറന്റ് ലിസ്റ്റിൽപ്പെടുന്നതുമല്ല. അതിനാൽ, ഭരണഘടനപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്നാണ് സർക്കാർ വാദം
Discussion about this post