മലപ്പുറം :എട്ട് പേരുടെ നിപ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്.
അതേസമയം രണ്ട് പേർ കൂടി ആശുപത്രിയിൽ അഡ്മിറ്റായി. ഇതോടെ ആകെ എട്ടു പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ചികിത്സയിലുള്ളത്.
നിലവിൽ 472 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും 21 ദിവസം ഐസൊലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഡിസ്ചാർജ് ആയവരും ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അറിയിച്ചു
Discussion about this post