എറണാകുളം: രാവിലെ മുതൽ അനങ്ങാതിരുന്ന സ്വർണവില ഉച്ചയോടെ കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്.
പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 6,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. കഴിഞ്ഞ ദിവസം സ്വർണം പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ നുകിത കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും വിലയിൽ കുറവ് വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4600 രൂപയാണ് പവന് കുറഞ്ഞിട്ടുള്ളത്.
1 ഗ്രാം 18 കാരറ്റ് സ്വർണത്തിനും വില ഇടിയുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5230 രൂപയാണ് വിപണിവില. സ്വർണത്തിന് സമാനമായ രീതിയിൽ വെള്ളിയുടെ വിലയും കുറയുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ജ്വല്ലറികൾ വിവിധ വിലയിൽ ആയിരുന്നു രാവിലെ മുതൽ വ്യാപാരം നടത്തിയിരുന്നത്. സ്വർണ വ്യാപാരി സംഘടനകൾ തമ്മിലുള്ള തർക്കമായിരുന്നു രണ്ട് വിലയ്ക്ക് കാരണം ആയത്.
Discussion about this post