മുടിയുടെ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് അകാല നര. പണ്ട് പ്രായമാകുമ്പോഴാണ് മുടി നരച്ചിരുന്നത് എങ്കിൽ ഇന്ന് കുട്ടികൾ ആകുമ്പോൾ തന്നെ നര തുടങ്ങും. സുന്ദരമായ മുഖത്തിന്റെ അഴക് കെടുത്തുന്ന ഒന്നാണ് നര. ഇത് നമുക്ക് പ്രായക്കൂടുതൽ തോന്നിയ്ക്കും.
ഈ സാഹചര്യത്തിൽ മുടി കറുപ്പിയ്ക്കാൻ ആദ്യം ആശ്രയിക്കുക ഡൈകളെ ആയിരിക്കും. എന്നാൽ ഡൈ അടിയ്ക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷകരമാണ്. ഇത് തിരിച്ചറിഞ്ഞ ചിലർ ആകട്ടെ ഹെയർ കളറുകൾക്ക് പിന്നാലെ പോകുന്നുണ്ട്. എന്നാൽ ഇതും മുടിയ്ക്ക് ദോഷം ചെയ്യും. ഇതൊന്നുമല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?. പോം വഴിയുണ്ട്. അൽപ്പം കാപ്പിപ്പൊടിയും വെളിച്ചെണ്ണയും മാത്രം മതി. മിനിറ്റുകൾക്കുള്ളിൽ മുടി കറുപ്പിക്കാം.
നനവ് ഒട്ടുമില്ലാത്ത പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ കാപ്പിപ്പൊടിയെടുക്കുക. ഇതിലേയ്ക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. ശേഷം നന്നായി യോജിപ്പിക്കണം. കാപ്പിപ്പൊടി പോരെങ്കിൽ വീണ്ടും ചേർക്കാം. ശേഷം ഇത് മുടിയിൽ പുരട്ടാം.
ഈ മശ്രിതം ഉപയോഗിക്കുമ്പോൾ മുടിയിൽ എണ്ണമയം ഒട്ടും ഇല്ലെന്ന് ഉറപ്പാക്കണം. ഷാംപൂ ഉപയോഗിച്ച് തലകഴുകുന്നത് ഉത്തമമാണ്. ഈ മിശ്രിതം തലയിൽ പുരട്ടിയ ശേഷം ഒരു മണിക്കൂർ നേരമെങ്കിലും കാത്തിരിക്കണം. ഇതിന് ശേഷം കഴുകി കളയാം. ആദ്യമായി ഇത് ചെയ്യുന്നവർ പിന്നീടുള്ള ഏഴ് ദിവസങ്ങൡും ഇത് ആവർത്തിയ്ക്കണം. പിന്നീട് നര വരുന്നുവെന്ന് കണ്ടാൽ മാത്രം പുരട്ടിയാൽ മതി.
Discussion about this post