തിരുവനന്തപുരം: ബിജെപിക്കെതിരായ കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണെന്നാണ് സുരേന്ദ്രൻ മറുപടി നൽകിയത്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു
തൃശ്ശൂരിൽ പറഞ്ഞത് ബി.ജെ.പി.ക്ക് കോഴിമുട്ടയാണ് കിട്ടാൻ പോകുന്നത് എന്നാണ്. ഏത് ലോകത്താണ് ഇവർ. കെ. മുരളീധരൻ എവിടെനിന്ന് ജയിക്കാനാണ്. കരയിൽ പിടിച്ചിട്ട മീൻ പോലെ പിടയ്ക്കുകയാണ്. ബി.ജെ.പിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ കേരള നിയമസഭയിൽ കാല് കുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുരളീധരനെ പോലെ ഇത്രയും വേഗം തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ഒരു നേതാവ് ഇന്ന് കോൺഗ്രസിലില്ല. അദ്ദേഹമൊരു നിഷ്‌കളങ്കനായ മനുഷ്യനാണ്. പത്മജ അത് പറഞ്ഞിട്ടുണ്ട്. എന്ത് ചതിയാണ് സുധാകരനും സതീശനും കാണിക്കുന്നത്. ഇവരുടെ താത്പര്യങ്ങൾക്കുവേണ്ടി അദ്ദേഹത്തെ ബലിയാടാക്കുകയാണ്. ചതി എന്ന് പറഞ്ഞാൽ സൂപ്പർ ചതിയാണ്. കെ. കരുണാകരന്റെ മകനായാലും ഉമ്മൻ ചാണ്ടിയുടെ മകനായാലും പുകച്ച് പുറത്ത് ചാടിക്കാനുള്ള വലിയ സംഘം കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post