തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ കിക്ക് ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ. കുളത്തൂർ നല്ലൂർവട്ടം സ്വദേശി സുനിൽകുമാർ (28) ആണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ആണ് സുനിൽകുമാർ പീഡിപ്പിച്ചത്. എന്നാൽ വിവാഹക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു. യുവതി പറഞ്ഞ് വിവരങ്ങൾ അറിഞ്ഞ വീട്ടുകാർ പട്ടിക ജാതി കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ സുനിൽകുമാർ ഒളിവിൽ പോകുകയായിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്.
നെടുമങ്ങാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതിയിൽ പ്രതിയെ ഹാജരാക്കി. നെയ്യാറ്റിൻകര എസ്എച്ച്ഒ എസ് ബി പ്രവീണും സംഘവുമാണ് പിടികൂടിയത്.
Discussion about this post