കൊച്ചി: നിപ വിഷയത്തിൽ സംസ്ഥാനത്തിന് ആശ്വസിപ്പിക്കാൻ വക. നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുതുതായി ഏഴ് പേരാണ് അഡ്മിറ്റായത്. ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്.
അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കലക്ടറേറ്റില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
Discussion about this post