പാലക്കാട്: കമ്യൂണിസ്റ്റ് ഭീകര നേതാവ് പാലക്കാട് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമൻ ആണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ ്‌സ്റ്റേഷനിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡർ ആണ് സോമൻ.
ഇന്നലെ രാത്രിയോടെയായിരുന്നു സോമൻ പിടിയിലായത്. ഷൊർണൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു സോമൻ. ഇതിനിടെ റെയിൽവേ സ്‌റ്റേഷനിൽ വച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് വളയുകയായിരുന്നു. 2012 മുതൽ കബനി നാടുകാണി ദളങ്ങളുടെ കമാൻഡർ ആണ്.
ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്നും കമ്യൂണിസ്റ്റ് ഭീകരൻ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ പിടികൂടിയത് എന്നാണ് വിവരം. സോമന്റെ കൂട്ടാളിയാണ് മനോജ്. ഇവരുടെ സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
ആറളം ഫാം മേഖല കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് ഭീകര സംഘങ്ങൾ പ്രവർത്തിക്കുന്നതായി ഭീകര വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണവും പരിശോധനയും തുടരുകയായിരുന്നു. ഇതിനിടെയാണ് സോമൻ പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാളെ പോലീസ് തിരയുകയാണ്. എന്നാൽ എവിടെയാണ് എന്നത് സംബന്ധിച്ച്
Discussion about this post