ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ ഇരുവരും തമ്മിലുള്ള ചർച്ചക്കിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിമാരുടെ യോഗത്തിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു ഇരുവരും ചർച്ച നടത്തിയത്.
അമിത് ഷായും രാജ്‌നാഥ് സിംഗും ചർച്ചയിൽ പങ്കെടുത്തിരുന്നു. മണിപ്പൂർ വിഷയത്തിൽ ഉടനടി പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ബിരേൻ സിംഗിന് നിർദേശം നൽകി. സുരക്ഷാ വിഷയത്തിലുൾപ്പെടെ സംസ്ഥാനത്തിന് പ്രധാനമന്ത്രി കൂടുതൽ കേന്ദ്രസഹായം ഉറപ്പ് നൽകിയിട്ടുണ്ട്. മണിപ്പുരിലെ ഇരുവിഭാഗങ്ങളോടും തുടർന്നും സംസാരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിബിസിഐ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും സിബിസിഐ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Discussion about this post