തിരുവനന്തപുരം : ചായത്തട്ട് വൃത്തിയാക്കുന്നതിനിടെ തട്ടിലെ ദ്വാരത്തിൽ കടയുടമയുടെ വിരൽ കുടുങ്ങി. തിരുവനന്തപുരം പാറശ്ശാലക്ക് സമീപം നെടുവാൻവിളയിലാണ് സംഭവം. തുർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് വിരൽ പുറത്തെടുത്തത്.
നെടുവാൻവിളയിൽ തട്ടുകട നടത്തുന്ന സതീഷിന്റെ വലതുകയ്യിലെ നടുവിരലാണ് തട്ടിൽ വെള്ളം പുറത്തേക്ക് പോകുന്നതിനായി സ്ഥാപിട്ടുളള ദ്വാരത്തിൽ കുടുങ്ങിയത്. വിരൽ പുറത്തേക്കെടുക്കുന്നതിനായി സതീഷും സമീപവാസികളും അര മണിക്കൂറോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇവർ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു.
ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ചായത്തട്ട് മുറിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ സതീഷിന്റെ വിരൽ പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് കെ., ഫയർ ഓഫീസർമാരായ സി.എസ്. ശ്രീകാന്ത്, വി.ഒ. മനു, എസ്.ആർ. ദിപിൻ, രഞ്ജിത്ത് ജി.എസ്, വൈശാഖ്, ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് വിരൽ പുറത്തെടുത്തത്.
Discussion about this post