വയനാട്; മേപ്പാടിയിലെ മുണ്ടക്കൈയിൽ രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറെത്തി. വ്യോമസേന സംഘത്തിലെ സൈനികർ പരിക്കേറ്റവരെ ഹെലികോപ്ടറിൽ കയറ്റി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ അഗ്നിസേനയും കരസേനയും ചേർന്ന് നിർമിച്ച താൽക്കാലിക പാലം സജ്ജമായിക്കഴിഞ്ഞു. ഇതുവഴിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റോപ്പ് വഴിയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.
മുണ്ടക്കൈയിൽ വിവിധ റിസോർട്ടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 50 പേരെ രക്ഷപ്പെടുത്തി. 250ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പല ഘട്ടങ്ങളിലായി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Discussion about this post