വയനാട് : ദുരന്തഭൂമിയിൽ മനുഷ്യനെ തേടി ദൗത്യസംഘം. ഇപ്പോഴും തകർന്ന വീടുകളിൽ മൃതദേഹങ്ങൾ ഉണ്ടെന്നാണ് വിവരം. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്.
മുണ്ടക്കൈയിൽ നിന്ന് 8 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. അതിൽ നാല് പേരെ കണ്ടെത്തിയത് കസേരയിൽ ഇരിക്കുന്ന നിലയിലാണ്. മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിക്കാതെ വീടുകളുടെ മേൽക്കൂര പൊളിച്ചാണ് ഇവരെ പുറത്തെടുക്കുന്നത്.
4 സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാദൗത്യം ഇപ്പോൾ ആരംഭിച്ചിരിക്കുന്ന്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യം എത്തി ചേർന്നിട്ടുണ്ട്. തിരച്ചിലിന് മണ്ണിനടിയിൽ മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം നേടിയ നായ്ക്കളും എത്തിയിട്ടുണ്ട്.
ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. രക്ഷാപ്രവർത്തനം ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് സംസ്‌കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്.
Discussion about this post