കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും. ഇന്ന് കൊച്ചിയില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രധാന നേതാക്കള്‍ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.
പ്രധാന നേതാക്കളും അവരുടെ മണ്ഡലങ്ങളെ സംബന്ധിച്ചും ഏകദേശ ധാരണ യോഗത്തിലുണ്ടായതായാണ് റിപ്പോര്‍ട്ട്. അന്തിമധാരണയുണ്ടാക്കാന് കേന്ദ്രമന്ത്രി ജെ.പി നദ്ദയെ യോഗം ചുമതലപ്പെടുത്തി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേമത്ത് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് കഴക്കൂട്ടത്ത് മത്സരിച്ചേക്കും. അതേ സമയം സ്വന്തം തട്ടകമെന്ന നിലയില്‍ വി.മുരളീധരന്റെ പേര് കോഴിക്കോട് നോര്‍ത്തിലേക്കും പരിഗണിക്കുന്നുണ്ട്. കെ സുരേന്ദ്രന് കാസര്‍കോടോ മഞ്ചേശ്വരത്തോ മത്സരിച്ചേക്കും. സി.കെ പത്മനാഭന്റെ പേര് കുന്നമംഗലത്തോ പാലക്കാട്ടോ ആണ് പരിഗണിക്കുന്നത്. പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലോ തലശ്ശേരിയിലോ ആകും ജനവിധി തേടുക.
ഒ രാജഗോപാല്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. പി.എസ് ശ്രീധരന്‍പിള്ള താന്‍ മത്സരിക്കാനില്ലെന്ന് യോഗത്തില്‍ അറിയിച്ചതായാണ് വിവരം.
Discussion about this post