ടെഹ്‌റാൻ : ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വച്ച് കൊല്ലപ്പെട്ടതായി ഇറാൻ സൈന്യവും ഹമാസും അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഇസ്മയിൽ ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്മയിൽ ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. സംഭവത്തിൽ ഇതുവരെയും ഇസ്രയേൽ പ്രതികിച്ചിട്ടില്ല.
2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ ഇസ്മയിൽ ഹനിയ്യയാണ് പ്രധാനമന്ത്രിയായത്. 2023 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായിരുന്നു. ഹനിയയുടെ മരണത്തിൽ പാലസ്തിൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അനുശോചിച്ചു.
Discussion about this post