അഡിസ് അബാബ: മണ്ണിൽ വീണ് കിടക്കുന്ന റഷ്യൻ സൈനികർ. ഇവരുടെ മൃതദേഹങ്ങൾ ചവിട്ടിമെതിച്ച് മുന്നേറുന്ന ഒരു കൂട്ടം ആയുധധാരികൾ. അടുത്തിടെ പുറത്തുവന്ന ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഇത്. റഷ്യൻ സൈനികരെ കാണുമ്പോൽ യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. 50 റഷ്യൻ സൈനികർ കൂട്ടക്കുരിതിയ്ക്ക് ഇരയായ ആഫ്രിക്കയിലെ നോർതേൺ മാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ്.
കഴിഞ്ഞ ആഴ്ചയായിരുന്നു മനുഷ്യമനസിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടാകുന്നത്. മാലിയൻ പോലീസിനൊപ്പം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു റഷ്യൻ സേന. ഇതിനിടെ വിമതരെന്ന് വിശേഷിപ്പിക്കുന്ന ഇസ്ലാമിക ഭീകരർ സേനയെ ആക്രമിക്കുകയായിരുന്നു. റഷ്യയുടെ ഹെലികോപ്റ്റർ ഇവർ തകർത്തെറിഞ്ഞു. ടാങ്കുകളും സൈനിക വാഹനങ്ങളും കയ്യടക്കി. 50 റഷ്യൻ പടയാളികൾക്കൊപ്പം അത്രതന്നെ മാലിയൻ സൈനികരും കൊല്ലപ്പെട്ടു.
അൽഖ്വയ്ദയുടെ സഹെൽ ഘടകമായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ ആയിരുന്നു ഈ ആക്രമണത്തിന് പിന്നിൽ. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവർ രംഗത്ത് വന്നിരിക്കുന്നു. 80 ഓളം റഷ്യൻ സൈനികർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. ആദ്യമായിട്ടാണ് പ്രദേശത്ത് ഇത്രയും അധികം ആൾനാശം റഷ്യൻ സേനയ്ക്ക് ഉണ്ടാകുന്നത്.
പ്രദേശത്ത് ഇസ്ലാമിക ഭീകരർക്കായി എല്ലാ സഹായങ്ങളും നൽകുന്നത് യുക്രെയ്ൻ ആണെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സേനാ വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ലഭിച്ചതിനാലാണ് ഇത്രയും ആൾനാശം ഉണ്ടാക്കാൻ ഭീകരർക്ക് കഴിഞ്ഞത്. യുക്രെയ്‌നിന്റെ സഹായം ഭീകരർക്ക് ഉണ്ടായിരുന്നതായി റഷ്യൻ സേനയും സ്ഥിരീകരിക്കുന്നത്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം ചാവേർ വാഹനങ്ങൾ ഉൾപ്പെടെ ഇവരുടെ പക്കൽ ഉണ്ടായിരുന്നുവെന്നും ഇവർ റഷ്യൻ സേന വ്യക്തമാക്കുന്നുണ്ട്.
80 ഓളം റഷ്യൻ സൈനികരെ കൊലപ്പെടുത്തുകയും 15 ഓളം പേരെ ബന്ധികളാക്കുകയും ചെയ്തുവെന്നാണ് ചില പ്രമുഖ വ്‌ളോഗർമാർ സാക്ഷ്യപ്പെടുത്തുന്നത്. ജിഹാദികളുടെ ആക്രമണത്തിന് ഇരയായി അവസാനം മൂന്ന് സൈനികർ മാത്രമാണ് അവശേഷിച്ചത്. തങ്ങളുടെ മരണംവരെ അവരും പോരാടിയെന്നും മാദ്ധ്യമങ്ങൾ പറയുന്നു.
ഇസ്ലാമിക ഭീകരവാദം കൊടികുത്തിവാഴുന്ന പ്രദേശം ആണ് മാലി. ഇവിടെ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അവരെ സഹായിക്കാനാണ് റഷ്യൻ സേന നിലകൊള്ളുന്നത്. യുക്രെയ്ൻ- റഷ്യ സംഘർഷം ആരംഭിച്ചതിന് പിന്നാലെ നിരവധി റഷ്യൻ സൈനികരാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്.
Discussion about this post