വയനാട് :ചൂരൽ മല സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ബെയ്‌ലി പാലത്തിനടുത്താണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണ പുരോഗതി എന്നിവ ചോദിച്ചറിഞ്ഞു. സൈനിക ഉദ്യേഗസ്ഥരുമായി ആശയവിനിമയം നടത്തിയതിന് ശേഷം അദ്ദേഹം അവിടെ നിന്ന് മടങ്ങി.
വിവിധ ആശുപത്രികളിൽചികിത്സയിലുള്ളവരെയും ക്യാമ്പുകളിൽ താമസിക്കുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും. രാവിലെ സർവകക്ഷിയോഗം ചേർന്നിരുന്നു. അതിനുശേഷമാണ ്അദ്ദേഹം ദുരന്തമേഖല സന്ദർശിക്കാൻ എത്തിയത്. വയനാട് ഉരുൾ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിന് ശേഷം പറഞ്ഞു.
ദുരന്തഭൂമിയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാമ്പുകൾ കുറച്ചുനാൾ കൂടി തുടുരുമെന്നും നല്ല നിലയിൽ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post