ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം.
ഈ മാസം 10 നായിരുന്നു വള്ളംകളി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മാദ്ധ്യമങ്ങൾക്ക് വള്ളംകളി മാറ്റിവയ്ക്കുന്നതായി അറിയിപ്പ് നൽകിയത്.
അടുത്ത മാസമാകും വള്ളംകളി നടക്കുക. തിയതി ജില്ല കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗം തീരുമാനിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് സാംസ്‌കാരിക പരിപാടികൾ നടത്തണോയെന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക പരിപാടികൾ മാറ്റി മത്സരം മാത്രമായി നടത്താനാണ് ക്ലബുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post