എറണാകുളം : ഡ്രൈവിംഗ് ടെസ്റ്റിൽ കൂട്ടതോൽവി . എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിംഗ് ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് കൂട്ടതോൽവി നേരിടേണ്ടി വന്നത.് ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ൽ 39 പേരും പരാജയപ്പെട്ടുകയായിരുന്നു.
എട്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കാൽകുത്തിയതും മറ്റു ചിലർ ഗിയർ മാറ്റുന്നതിനിടെ ബൈക്ക് ഓഫ് ആയതുമാണ് തോൽവിക്ക് കാരണമായത്. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതികൊണ്ട് വന്നതുമില്ല. കാക്കനാട് ഗ്രൗഡിലെ കണക്കാണിത്.
കുറെ കാലങ്ങളായി ഹാൻഡിലിൽ ഗിയർ മാറ്റാനുള്ള എം 80 യാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ നിയമ പ്രകാരം എം 80 ക്ക് പകരം ബൈക്ക് വേണം എന്നാക്കി. ഈ നിയമം ഇന്നലെ മുതൽ നടപ്പിലാക്കുകയും ചെയ്തു. ഇതോടെയാണ് ആളുകൾ കഷ്ടത്തിലായത്.
ടൂവീലർ ലൈസൻസ് എടുക്കാൻ ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിൽ ഇപ്പോൾ കാൽപാദം ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്ര വാഹനം നിർബന്ധമാണ്. എൻജിൻ കപ്പാസിറ്റി 95 സി.സി. മുകളിലും വേണമെന്നാണ് പുതിയ മോട്ടോർവാഹന ചട്ടങ്ങൾ പറയുന്നത്. എം80ക്ക് 75 സി സി മാത്രം എൻജിൻ കപ്പാസിറ്റിയാണുള്ളത്. കൈ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനം നിലവിൽ രാജ്യത്ത് നിർമാണത്തിൽ ഇല്ലാത്തതിനാലാണ് കാൽപാദം കൊണ്ടു ഗിയർ മാറ്റുന്ന ബൈക്കുകൾ നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കിയത് എന്നാണ് ഇവർ പറയുന്നത്.
Discussion about this post