ന്യൂഡൽഹി: കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി. 21 മത്സ്യത്തൊഴിലാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മീഷന്റെ ഇടപെടലിലൂടെയാണ് മത്സ്യത്തൊഴിലാളികൾ തിരികെയെത്തിയത്.
ശ്രീലങ്കയിലെ ഇന്ത്യൻ ഹൈ കമ്മീഷനും ജാസ്ന കോൺസുലേറ്റ് ജനറലുമായി ചർച്ച ചെയ്താണ് ഇന്ത്യൻ ഹൈ കമ്മീഷൻ ഇവരുടെ മോചനം സാധ്യമാക്കിയത്. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉദ്യോഗസ്ഥർ ജയിലിൽ എത്തി മത്സ്യത്തൊഴിലാളികളെ നേരിട്ട് കണ്ടിരുന്നു.ഉദ്യോഗസ്ഥർ ഇവരുടെ ക്ഷേമം ഉറപ്പാക്കുകയും ഇന്ത്യയിലെ ബന്ധുക്കളെ ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.
ജാസ്നയിലെ കോൺസുലേറ്റ് വ്യാഴാഴ്ചയാണ് 21 മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചത് . മത്സ്യ തൊഴിലാളികളെ സന്ദർശിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയും ഒരു ദിവസത്തിനുള്ളിൽ അവരെ തിരിച്ചയയ്ക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു എന്ന് ഇന്ത്യൻ ഹൈകമ്മീഷൻ എക്സിൽ കുറിച്ചു.
കഴിഞ്ഞദിവസം കച്ചത്തീവ് ദ്വീപിന്റെ വടക്ക് അഞ്ച് നോട്ടിക്കൽ മൈൽ ശ്രീലങ്കൻ നാവിക കപ്പലും ഇന്ത്യൻ മത്സ്യബന്ധന ബോർഡും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. അതിൽ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒരാളെ കാണാതായി .രണ്ടു മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post