തിരുവനന്തപുരം: ട്രെയിൻ സർവ്വീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. കേരളത്തിലോടുന്ന ട്രെയിനുകൾക്കും കേരളത്തിനകത്തും പുറത്തേക്കും ഓടുന്ന ട്രെയിനുകൾക്കും നിയന്ത്രണം ബാധകമാകും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാവുകയും ചിലതിന്റെ സഞ്ചാരപാതയ്ക്ക് മാറ്റം വരികയും ചെയ്യും.
ട്രെയിൻ സർവ്വീസുകളുടെ ഭാഗിക റദ്ദാക്കൽ
ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്‌സ്പ്രസ്. 2024 ഓഗസ്റ്റ് 05, 08 തീയതികളിൽ 05.05 മണിക്ക് മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കന്യാകുമാരിയിലേക്ക് പോകില്ല. പകരം തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.
2024 ഓഗസ്റ്റ് 06, 09 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് 03.45 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16650 കന്യാകുമാരി – മംഗലാപുരം പരശുറാം എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 06.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.
2024 ഓഗസ്റ്റ് 05, 08 തീയതികളിൽ മധുരയിൽ നിന്ന് 23.25 മണിക്ക് പുറപ്പെടുന്ന 16729 മധുര – പുനലൂർ എക്സ്പ്രസ് തിരുനെൽവേലിയിൽ അവസാനിപ്പിക്കും. തിരുനെൽവേലിക്കും പുനലൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും
16730 പുനലൂർ – മധുര എക്‌സ്പ്രസ്. 2024 ഓഗസ്റ്റ് 06, 09 തീയതികളിൽ 17.15 മണിക്ക് പുനലൂരിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പുനലൂരിനും തിരുനെൽവേലിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. തിരുനെൽവേലിയിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.
സഞ്ചാരപാതയിൽ മാറ്റം
ഓഗസ്റ്റ് 16, 17, 18, 19, 20, 21, 22, 23, 24, 25, 26 എന്നീ തീയതികളിൽ ഗുരുവായൂരിൽ നിന്ന് 23.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കിയാണ് ഓടുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് ഈ ദിവസങ്ങളിൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തുമെന്നതിനാൽ അവിടുത്തെ യാത്രക്കാർക്ക് ഉപകാരപ്രദമാകും.
2024 ഓഗസ്റ്റ് 18, 25 തീയതികളിൽ ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് 15.10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12697 എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം സ്റ്റോപ്പുകളാണ് ഒഴിവാക്കപ്പെടുക. എറണാകുളം ടൗണിലും കോട്ടയത്തുമുള്ള യാത്രക്കാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കും ട്രെയിനിന്റെ സേവനം ഉപയോഗപ്പെടുത്താം.
2024 ഓഗസ്റ്റ് 17, 22, 24 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് 21.25 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16355 കൊച്ചുവേളി – മംഗളൂരു ജെഎൻ അന്ത്യോദയ എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും വണ്ടി എത്തില്ല. കോട്ടയം, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഈ ദിവസങ്ങളിൽ ഉണ്ടാകും.
2024 ഓഗസ്റ്റ് 04, 05, 08, 10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് 23.15 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് വിരുദുനഗർ, മാനാമധുരൈ, കാരൈക്കുടി, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി റൂട്ടിൽ വഴിതിരിച്ചു വിടും. മധുരൈ, ഷോലവന്ദൻ, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ, മണപ്പാറൈ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും.
ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്പ്രസ് ചെന്നൈയിൽ നിന്ന് 08-ന് 09.45 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പുതുക്കോട്ട, മാനാമധുരൈ, വിരുദുനഗർ വഴി തിരിച്ചു വിടും. മണപ്പാറ, ഡിണ്ടിഗൽ, കൊടൈക്കനാൽ റോഡ്, ഷോളവന്ദൻ, കൂടൽ നഗർ, മധുര എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. കാരക്കുടിയിലും മാനാമധുരയിലും അധിക സ്റ്റോപ്പേജ് അനുവദിക്കും.
Discussion about this post