പാരീസ്: ഒളിമ്പിക്‌സ് ബോക്‌സിംഗ് മത്സരത്തിനിടെ ഇറ്റാലിയൻ താരം ആഞ്ജല കരിനിയും അൾജീരിയ താരം ഇമാൻ ഖലീഫയും തമ്മിൽ ഉണ്ടായ തർക്കത്തിൽ വഴിത്തിരിവ്. എല്ലാവരെയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഞ്ജല. മൂക്കിൽ ഇമാന്റെ പഞ്ചേറ്റ് 46-ാം മിനിറ്റിൽ തന്നെ ആഞ്ജല പിന്മാറുന്നതോടെയാണ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ലിംഗനീതി വിവാദങ്ങൾക്ക് തുടക്കമായത്. ഇതിനെ ചുറ്റിപറ്റി ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ആഞ്ജലയുടെ നീക്കം.
ഇമാനോട് യാതൊരു പ്രശ്നവുമില്ലെന്നും വിവാദങ്ങളിലും മത്സര ശേഷം ഹസ്തദാനം നൽകാത്തതിലും ക്ഷമ ചോദിക്കുന്നതായും ആജഞ്ജല വ്യക്തമാക്കി. ആഞ്ചല കാരിനിക്ക് ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ സമ്മാനത്തുക നൽകാനും തീരുമാനമായിട്ടുണ്ട്. കാരിനിക്ക് 50,000 ഡോളറും അവളുടെ ഫെഡറേഷന് 25,000 ഡോളറും അവളുടെ കോച്ചിന് 25,000 ഡോളറും അധികമായി ലഭിക്കുമെന്നാണ് ഫെഡറേഷൻ അറിയിച്ചത്.
നോർത്ത് പാരീസ് അരീനയിൽ ഓഗസ്റ്റ് ഒന്നിന് നടന്ന ഇമാനെയുടെ ആദ്യമത്സരത്തിൽനിന്ന് ഇറ്റലിയുടെ ഏഞ്ചെല കാരിനി പിന്മാറിയിരുന്നു. ഇമാനെയുടെ ആദ്യ പഞ്ചിൽ തന്നെ ഏഞ്ചലെയുടെ ചിൻസ്ട്രാപ്പ് ഇളക്കുകയും രണ്ടാമത്തെ പഞ്ചോടുകൂടി പിന്മാറുകയുമായിരുന്നു. തന്റെ കരിയറിൽ ഇത്രയും പവറുള്ള പഞ്ച് ലഭിച്ചിട്ടില്ല എന്നായിരുന്നു ഏഞ്ചലെ മത്സരശേഷം പ്രതികരിച്ചത്.
Discussion about this post