തിരുവനന്തപുരം :കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തിനെതിരെയാണ് കെപിസിസി അദ്ധ്യക്ഷൻ രംഗത്തെത്തിയത്. പണം സ്വരൂപിക്കാൻ കോൺഗ്രസിന് അതിന്റേതായ ഫോറമുണ്ടെന്നും അല്ലാതെ ഇടതുപക്ഷത്തിന്റെ കൈയിൽ മാസശമ്പളം നൽകേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിന് പണം നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല .കോൺഗ്രസ് പാർട്ടിക്ക് അതിന്റെതായ ഫോറമുണ്ട് .അതിലൂടെ ആയാലും വയനാട്ടിലെ ദുരിതബാധിതർക്ക് പണം എത്തിക്കാമല്ലോ .ഇടതുപക്ഷത്തിന്റെ കയ്യിൽ പണം കൊടുക്കേണ്ട കാര്യമില്ല എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകീട്ടാണ് എംഎൽഎ എന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് ചെന്നിത്തല അറിയിച്ചത്.നാം ഓരോരുത്തരും നമ്മളാൽ കഴിയുന്ന സഹായങ്ങൾ നൽകി അവിടെയുള്ള സഹോദരങ്ങളെ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Discussion about this post