ന്യൂഡൽഹി: കൈവൈസി പുതുക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി ബാങ്ക്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 12 നാണ് കൈവൈസി പുതുക്കേണ്ട അവസാന തിയതി. അല്ലാത്ത പക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2024 മാർച്ച് 31 വരെ കെവൈസി പുതുക്കാനുള്ളവർക്ക് വേണ്ടിയാണ് ബാങ്ക് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമുള്ള രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ കാർഡ്, വരുമാന തെളിവ്, മൊബൈൽ നമ്പർ എന്നിവയാണ് രേഖകളായി സമർപ്പിക്കേണ്ടത്.
ബാങ്കിൽ നേരിട്ട് എത്തിയോ, ഓൺലൈൻ ആയോ ഇടപാടുകാർക്ക് കെവൈസി അപ്‌ഡേറ്റ് ചെയ്യാം. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ ഇൻഷൂറൻസ് ഉൾപ്പെടെയുള്ള മറ്റ് ബാങ്കിംഗ് സേവനങ്ങൾക്കായി വീണ്ടും സമാന പ്രക്രിയയിലൂടെ കടന്നു പേകേണ്ട ആവശ്യമില്ല.
കെവൈസി അപ്‌ഡേറ്റ് ചെയ്തവരുടെ ഇ മെയിലിലേക്ക് രണ്ട് അറിയിപ്പുകൾ ലഭിക്കും. ഇതിനൊപ്പം നമ്പറിലേക്ക് എസ്എംഎസും. ഇത് രണ്ട് ലഭിച്ചാൽ കെവൈസി അപ്‌ഡേഷൻ പൂർത്തിയായി എന്നാണ് അർത്ഥമെന്നും ബാങ്ക് അറിയിച്ചു.
Discussion about this post