പാരീസ്; ഒളിമ്പിക്‌സ് വില്ലേജിലെ ഇന്ത്യൻ കായികതാരങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പരിഹരിച്ച് സർക്കാർ. പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. താമസിക്കുന്ന മുറികളിൽ പോലും മതിയായ ശീതികരണ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കായിക മന്ത്രാലയം നാൽപ്പത് പോർട്ടബിൾ എയർകണ്ടീഷണറുകൾ എത്തിച്ചുനൽകിയിരിക്കുകയാണ്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്രകാര്യാലയവുമായി ചർച്ച ചെയ്തശേഷമാണ് എസികൾ അയച്ച് നൽകിയത്. പാരിസിലെ ചൂടും ഹ്യൂമിഡിറ്റിയും താരങ്ങൾക്ക് താങ്ങാനാകുന്നതിനുമപ്പുറമാണെന്ന് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ മനസിലായതായി. തുടർന്നാണ് എസികൾ അയച്ച് നൽകാൻ തീരുമാനിച്ചത്. എസികളെത്തിയതോടെ സമാധാനമായി വിശ്രമിച്ചും പരിശീലിച്ചും മത്സരത്തിന് തയ്യാറാവാൻ സാധിക്കുന്നുണ്ടെന്ന് താരങ്ങൾ പറഞ്ഞു. മനസറിഞ്ഞ് സഹായിച്ച ഇന്ത്യൻ സർക്കാരിനും അവർ നന്ദി പറഞ്ഞു.
ഒളിമ്പിക്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരാജ്യങ്ങളും പാരിസിലെ കാലാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതിയായ എസികൾ ഒരുക്കി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഗെയിംസ് വില്ലേജിൽ ചൂട് കുറയ്ക്കാനാവശ്യമായ മറ്റ് നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു നടപടികളുമുണ്ടായില്ല.അമേരിക്കയിൽ നിന്നുള്ള താരങ്ങൾ എസികളുമായാണ് എത്തിയത്. മറ്റ് ചില രാജ്യങ്ങളും എസികളെത്തിച്ചു.
Discussion about this post