കണ്ണൂർ: കൂത്തുപറമ്പിൽ പോലീസ് വെടിവയ്പ്പിനെ തുടർന്ന് പരിക്കേറ്റ ഇടത് നേതാവ് പുഷ്പനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് പുഷ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെയെത്തി പുഷ്പന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ വിലയിരുത്തി.
ഇന്ന് രാവിലെയോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെടിവയ്പ്പിൽ ഉണ്ടായ പരിക്കിനെ തുടർന്ന് ചികിത്സയിലാണ് പുഷ്പൻ. ഇതിനിടെയാണ് ആരോഗ്യനില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട് ദുരന്തത്തെ തുടർന്ന് ജില്ലയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് ആശുപത്രിയിൽ എത്തിയത്. ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുന്റെ കുടുംബത്തെ കോഴിക്കോടെത്തി മുഖ്യമന്ത്രി കണ്ടു.
Discussion about this post