തിരുവനന്തപുരം: ആര്യനാട് കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. അനിൽ കുമാറിന്റെ മകനാണ് അദ്വൈദ്. മറ്റ് രണ്ട് പേർ ബന്ധുക്കളാണ്.
ആര്യനാട്-മുന്നേറ്റ് മുക്കിലെകടവിൽ ആയിരുന്നു സംഭവം. വൈകീട്ട് ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു നാല് പേരും. ഇതിനിടെ കയത്തിൽപ്പെടുകയായിരുന്നു. ആദ്യം സംഘത്തിലെ ഒരാളാണ് പെട്ടതെന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു മറ്റുള്ളവർ അപകടത്തിൽപ്പെട്ടതെന്നാണ് പറയുന്നത്.
മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ.
Discussion about this post