ധാക്ക: രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതായി റിപ്പോർട്ട്. അഗർത്തലയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്ന് പോയി എന്നാണ് വിവരം.
വസതി വിട്ടതിന് പിന്നാലെ, പ്രക്ഷോഭകാരികൾ ഷെയ്ഖ് ഹസീനയുടെ വസതിയിലേയ്ക്ക് ഇരച്ചു കയറുകയും ഗണഭവൻ കയ്യടക്കിയെന്നുമാണ് വിവരം. അതേസമയം, ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമാണ്. ധാക്കയിൽ ഷെയ്ഖ് മുജീബ് റഹ്‌മാന്റെ പ്രതിമ പ്രക്ഷോഭകർ തകർത്തു.
Discussion about this post