ആരോഗ്യ വിദഗ്ദർ പറയുന്നതനുസരിച്ച് നൂറിലധികം പോഷകങ്ങൾ എൻസൈമുകൾ, രോഗങ്ങളെ ചെറുക്കുന്ന സംയുക്തങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ഒന്നാണ് മനുഷ്യന്റെ മുലപ്പാൽ എന്നത്. ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായ ഒന്നാണ് മുലപ്പാൽ. മറ്റ് എന്ത് പോഷകാഹാരങ്ങൾ കുഞ്ഞിന് കൊടുക്കാറുണ്ടെങ്കിലും ഇവയേക്കാൾ പോഷകഗുണങ്ങൾ ഉള്ളതാണ് ഇത്.
സാധാരണയായി കുഞ്ഞിനെ മുലയൂട്ടി തുടങ്ങുമ്പോൾ ആദ്യത്തെ മൂന്നോ നാലോ ദിവസങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ, മൂന്ന് ദിവസത്തിൽ കൂടുതൽ വേദന അനുഭവപ്പെടുകയാണെങ്കിൽ അത് അവഗണിക്കാതെ, എത്രയും പെട്ടന്ന് വൈദ്യസഹായം തേടണം. അമ്മയുടെ ഭക്ഷണക്രമം ഒരിക്കലും മുലപ്പാലിന്റെ അളവിനെ ബാധിക്കില്ല. അതായത്, അമ്മ ഡയറ്റിൽ ആണെങ്കിൽ പോലും മുലപ്പാലിന്റെ അളവിൽ കുറവ് സംഭവിക്കില്ലെന്ന് അർത്ഥം.
മുലയൂട്ടുന്ന അമ്മമാർ വ്യായാമം ചെയ്യുന്നത് നല്ലതാണോ എന്ന സംശയങ്ങൾ പലർക്കുമുണ്ട്. എന്നാൽ, വളരെ കഠിനമായി വ്യായാമം ചെയ്തതിന് ശേഷമുള്ള മുലപ്പാലിൽ ലാക്ടിക് ആസിഡിന്റെ അളവ് ക്രമാതീതമായി ഉയർന്ന് നിൽക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കുഞ്ഞിന് അത്രമാത്രം നല്ലതല്ല. അതുകൊണ്ട് തന്നെ ചെറിയ തോതിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് ഉത്തമം. ചെറിയ തരത്തിലുള്ള വ്യായാമം ലാക്ടിക് ആസിഡിൽ മാറ്റം വരുത്തില്ല. ഇത് കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയുമില്ല.
ജനിച്ച് വീണ ഒരു കുഞ്ഞ് മുലപ്പാൽ കുടിക്കുന്ന ആദ്യ ഘട്ടത്തിൽ ശരീരഭാരം കുറയാൻ കാരണമാകാറുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ, കുഞ്ഞിന്റെ ശരീരഘടന കൃത്യമായി നിലനിർത്തുവാനും ശരീരത്തിലെ കൊഴുപ്പ് കുറവാണെന്ന് ഉറപ്പിക്കാനും മുലപ്പാൽ സഹായിക്കും.
മുലയൂട്ടുന്ന അമ്മമാർ ചില ഭക്ഷണം കഴിക്കരുത്, ചിലതു കഴിക്കാമെന്നെല്ലാം പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ എന്നാൽ, മുലയൂട്ടുന്ന അമ്മമാർക്ക് അവർ ആഗ്രഹിക്കുന്ന എന്ത് ഭക്ഷണവും കഴിക്കാം. അതേസമയം, ചിലഭക്ഷണങ്ങൾ അമ്മമാരുടെ മുലപ്പാലിന്റെ രുചിയിൽ വ്യത്യാസം വരുത്തിയേക്കും. ഗ്യാസ് ഉണ്ടാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഇത്തമം. അതുപോലെ ഒരുപാട് എരിവുള്ളതും അസിഡിക്ക് ആയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദർ പറയാറുണ്ട്. സമീകൃതമായ ആഹാരങ്ങളും മതമായ ഭക്ഷണരീതിയും പിന്തുടരുന്നതാണ നല്ലത്.
Discussion about this post