തിരുവനന്തപുരം : ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ നിന്ന് ഇനിയും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ് എന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച പറയാത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ മൂല്യം കൊണ്ടാണ്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നേക്കിയിട്ട് അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ദുരന്ത സ്ഥലത്തും സർക്കാർ വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നും കെ സുധാകരൻ. കൂട്ടിച്ചേർത്തു.
ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമർശനങ്ങൾ ജനങ്ങളെപ്പോലെ ഞങ്ങൾക്കുമുണ്ട്. പക്ഷേ ആ വിമർശനങ്ങൾ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാൻ മാദ്ധ്യമങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കരുതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
Discussion about this post