സൂപ്പർ മാർക്കറ്റുകളിലും പഴക്കടകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ള ഫലങ്ങൾ കാണാറുണ്ട്. ആദ്യ സമയങ്ങളിൽ ആപ്പിളുകളിൽ ആയിരുന്നു ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിരുന്നത് എങ്കിലും ഇപ്പോൾ ഒരു വിധം എല്ലാ പഴങ്ങളിലും ഇതുണ്ട്. ഫലങ്ങളിലെ ഈ സിറ്റർ എന്തിനാണ്?.
പഴങ്ങളിൽ സിറ്റക്കർ പതിപ്പിക്കുന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരകണകളും ആളുകൾക്കുണ്ട്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഫലങ്ങളിലാണ് ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിക്കുക എന്നതാണ് ഇതിൽ ഒന്ന്. ഗുണമേന്മ കൂടിയ പഴങ്ങളാണ് ഇവയെന്ന് വിചാരിക്കുന്നവരും ഉണ്ട്. എന്നാൽ ഗുണമേന്മയില്ലാത്ത പഴങ്ങളിലാണ് ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിക്കുക എന്നാണ് മറ്റൊരു കൂട്ടർ ചിന്തിയ്ക്കുന്നത്. വിലകൂടിയ പഴങ്ങൾ നമ്മളെകൊണ്ട് താങ്ങാൻ കഴിയില്ലെന്ന് കരുതി ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട്.
എന്നാൽ പഴങ്ങളുടെ ഗുണനിലവാരത്തെയോ വിലയെയോ ഒന്നും സൂചിപ്പിക്കുന്നതല്ല ഇത്തരം സ്റ്റിക്കറുകൾ. മറിച്ച് നമ്മുടെ ആരോഗ്യവുമായിട്ടാണ് ഇതിന് ബന്ധം. അതുകൊണ്ട് തന്നെ പഴങ്ങൾ വാങ്ങുമ്പോൾ ഇത്തരം സ്റ്റിക്കറുകൾ ഉണ്ട് എങ്കിൽ അത് ശ്രദ്ധാപൂർവ്വം വായിക്കണം.
ചില സ്റ്റിക്കറുകളിൽ 4 എന്ന സംഖ്യയിൽ തുടങ്ങുന്ന കോഡുകൾ ആയിരിക്കും നമുക്ക് കാണാൻ സാധിക്കുക. ഉദാ-4959, 4689. നിങ്ങൾ വാങ്ങുന്ന പഴങ്ങളിലെ സ്റ്റിക്കറിൽ ഇങ്ങനെ കണ്ടാൽ അതിനർത്ഥം ഇതിൽ കീടനാശിനികൾ ഉണ്ട് എന്നാണ്. സമാന രീതിയിൽ തന്നെയാണ് 8 ൽ തുടങ്ങുന്ന കോഡുകൾ അടങ്ങിയ സ്റ്റിക്കറുകളും സൂചിപ്പിക്കുന്നത്. ജൈവ മല്ലാത്ത പഴങ്ങളാണ് നിങ്ങൾ വാങ്ങിക്കുന്നത് എന്ന് അർത്ഥം. അതേസമയം 8ൽ തുടങ്ങുന്ന കോഡ് പതിപ്പിച്ച പഴങ്ങൾക്ക് വിലയും കൂടും.
മുകളിൽ പറഞ്ഞ രണ്ട് തരത്തിലുള്ള സ്റ്റിക്കറുകൾ പഴങ്ങളിൽ കണ്ടാൽ അവ അധികം വാങ്ങാതിരിക്കുന്നതാണ് ഉത്തമം. സമാന രീതിയിൽ തന്നെ പഴങ്ങളിൽ 9ൽ തുടങ്ങുന്ന കോഡ് അടങ്ങിയ സ്റ്റിക്കുറുകൾ കണ്ടേക്കാം. ഇത് കണ്ടാൽ ആ പഴം ധാരാളം വാങ്ങാം. കാരണം ഇവ കീടനാശിനികൾ ഉപയോഗിക്കാതെ ജൈവ രീതിയിൽ തയ്യാറാക്കിയവയാണ്.
അതേസമയം നമ്മുടെ രാജ്യത്ത് പഴങ്ങളിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിപ്പിക്കുക കുറവാണ്. ഇതിന് പകരമായി നിലവാരം സൂചിപ്പിക്കുന്ന സ്റ്റിക്കറുകളാണ് പതിപ്പിക്കുക. ഇത് വ്യാജമാണെന്നാണ് പറയുന്നത്.
Discussion about this post