കോഴിക്കോട്: കുംട കടലിൽ മൃതദേഹം കണ്ടെന്നകാര്യം മത്സ്യത്തൊഴിലാളികൾ ആണ് അറിയിച്ചത് എന്ന് കർണാടക പോലീസ്. ഈ മൃതദേഹം അർജുന്റേതാകാൻ സാദ്ധ്യത കുറവാണ്. കടലിൽ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും കർണാടക പോലീസ് വ്യക്തമാക്കി.
മൂന്ന് ദിവസം മുൻപ് പ്രദേശത്ത് നിന്നും മത്സ്യത്തൊഴിലാളിയെ കാണാതെ ആയിരുന്നു. ഇയാളുടെ മൃതദേഹമാകാം ഇതെന്നാണ് സംശയിക്കുന്നത്. മത്സ്യത്തൊഴിലാളി ബോട്ടുകളും ഫയർഫോഴ്‌സും അടക്കമുള്ളവരാണ് തിരച്ചിൽ നടത്തുന്നത്. കടലിൽ രണ്ടിടത്താണ് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കാലിൽ വല കുടുങ്ങിയ നിലയിലായാണ് മൃതദേഹമെന്നാണ് ലഭിച്ച വിവരം എന്നും പോലീസ് അറിയിച്ചു.
അകനാശിനി അഴിമുഖത്താണ് മൃതദേഹം എത്തിയത്. ഗംഗാവാലി പുഴയിൽ നിന്നും 35 കിലോ മീറ്റർ ദൂരെയാണ് ഇത്. അതുകൊണ്ട് തന്നെ മൃതദേഹം അർജുന്റേത് ആകാനുള്ള സാദ്ധ്യത കുറവാണ്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. അതിനാൽ തിരിച്ചറിയാൻ മറ്റ് പരിശോധനകൾ ആവശ്യമാണെന്നും പോലീസ് വിശദമാക്കി.
Discussion about this post