ന്യൂഡൽഹി; പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. അവരുടെ വിസ അമേരിക്ക റദ്ദാക്കിയതാണ് പ്രശ്‌നമായത്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങൾ ഹസീനയെ പുറത്താക്കുന്നതിൽ പങ്കുവഹിച്ചെന്ന ആരോപണങ്ങൾക്കിടെയാണ് വിസ പിൻവലിച്ചെന്ന റിപ്പോർട്ട്.
രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ, അവർക്ക് അഭയം നൽകാൻ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതാണ് ഹസീനയുടെ യാത്ര വൈകിപ്പിക്കുന്നത്. സഹോദരി രെഹാനയ്ക്ക് യുകെ പൗരത്വം ഉള്ളതിനാൽ തന്നെ അവർ ഹസീനയ്ക്ക് മുൻപേ രാജ്യം വിട്ടേക്കുമെന്നാണ് സൂചന.
Discussion about this post