പ്രണയത്തിലാവുന്നതും ബന്ധം വേർപ്പെടുത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ചിലർ അതിൽ നിന്നും പുറത്തുകടന്ന് പുതുജീവിതം ആരംഭിക്കും. മറ്റ് ചിലർ ആകട്ടെ പങ്കാളിയ്ക്ക് എങ്ങനെ ബുദ്ധിമുട്ടുണ്ടാക്കാം എന്ന ചിന്തയിലായിരിക്കും. അങ്ങനെ മുൻ കാമുകൻ കൊടുത്ത പണി കൊണ്ട് പൊറുതിമുട്ടിയിരിക്കുവയാണ് ഒരു യുവതി. ഓസ്‌ട്രേലിയയിലെ സിബിഡി ഏരിയയിലെ ഒരു യുവതിയ്ക്കാണ് പണി കിട്ടിയത്. യുവതിയുടെ ഫോൺ നമ്പർ നഗരത്തിൽ പല സ്ഥലങ്ങളിലായി എഴുതി വച്ചാണ് യുവാവ് പണി കൊടുത്തത്. പിന്നാലെ യുവതിയുടെ ഫോണിലേക്ക് ദിവസവും നൂറുകണക്കിന് കോളുകളാണ് എത്തിയത്. ക്വീൻസ്ലാൻറിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ അമ്മയായ 33 കാരിയായ ജെസീക്ക സെവെലാണ് തൻറെ അനുഭവം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
സ്റ്റാർ വാർ സിനിമയിലെ കഥാപാത്രമായ ചൌബാക്കായെ പോലെ ആൾമാറാട്ടം നൽകാൻ കഴിയുന്ന ആർക്കും 100 ഡോളർ (8392 രൂപ) പാരിതോഷികം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ജെസീക്കയുടെ ഫോൺ നമ്പർ മുൻ കാമുകൻ പങ്കുവച്ചത്. ആദ്യം ഇതൊരു തമാശയായിട്ടാണ് താൻ എടുത്തതെന്നും എന്നാൽ ഒരോ ദിവസവും നൂറുകണക്കിന് ഫോൺ കോളുകൾ വരാൻ തുടങ്ങിയതോടെ ഇത് അതിരു കടന്നെന്നും ജസീക്ക കൂട്ടിചേർക്കുന്നു.
ആൾമാറാട്ടം നടത്താനും പണവും പാരിതോഷികങ്ങളും വാഗ്ദാനം ചെയ്ത കോളുകളാണ് തനിക്ക് ലഭിക്കുന്നതെന്ന് യുവതി പറയുന്നു. മുൻ കാമുകന്റെ വെറുപ്പുളവാക്കുന്ന പെരുമാറ്റം മൂലമാണ് ആ ബന്ധം വേർപെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജെസീക്ക പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരമായ ഫോൺ കോളുകൾ മൂലം തൻറെ കുട്ടികളുടെ ഉറക്കം നഷ്ടപ്പെട്ടെന്നും ഇപ്പോൾ ഇത് തൻറെ ക്ഷമയെ നശിപ്പിച്ചെന്നും അവർ പറയുന്നു.
Discussion about this post