തിരുവനന്തപുരം: ചിറയൻകീഴിൽ മീനിന്റെ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി സ്വദേശി ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പ് ഉണ്ടായിരുന്നത്. കടൽപാമ്പാണ് ഇതെന്നാണ് സൂചന.
രാവിലെയോടെയായിരുന്നു സംഭവം. മീൻ കുറിയ്ക്കുന്നതിനിടെ ആയിരുന്നു പാമ്പിനെ കണ്ടത്. തലഭാഗം മുറിച്ചതോടെ ഇതിനുള്ളിൽ നീളമുള്ള വാല് കാണുകയയായിരുന്നു. ശേഷം മീൻ മുഴുവൻ മുറിച്ച് നോക്കിയപ്പോഴാണ് പാമ്പാണെന്ന് വ്യക്തമായത്.
തൊഴിലുറപ്പ് തൊഴിലാളിയാണ് ബേബി. പണിയ്ക്കിടെ ഇവിടെയെത്തിയ മീൻകാരന്റെ കയ്യിൽ നിന്നുമാണ് ബേബി പീര മീൻ വാങ്ങിയത്. അദ്ദേഹത്തിനൊപ്പം മറ്റ് തൊഴിലാളികളും മീൻ വാങ്ങിയിരുന്നു. എന്നാൽ അതിലൊന്നും ഇത്തരത്തിൽ കണ്ടില്ലെന്നാണ് വിവരം. പാമ്പിനെ ഭക്ഷിച്ച ഉടനെ തന്നെ മീൻ വലയിൽ അകപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
Discussion about this post