ധാക്ക: ഷെയ്ഖ് ഹസീനയുടെ രാജിയ്ക്കും പലായനത്തിനും വരെ ഹേതുവായ ബംഗ്ലാദേശിലെ കലാപം ഇപ്പോഴും തുടരുകയാണ്. രാ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ, ഹസീനയുടെ പാർട്ടിയിലെ ഇരുപതോളം പേരുടെ മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ സ്ഥലങ്ങളിലായി നടന്ന പ്രക്ഷോഭങ്ങളിൽ അക്രമകാരികൾ നാശം വിതച്ചു.
ഹസീനയുടെ രാജിയ്ക്ക് ശേഷം, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റ് പിരിച്ചുവിട്ട് ഇടകകാല സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കിയിരുന്നു. മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണൽ പാർട്ടി ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയയെ ജയിൽ മോചിതയാക്കുകയും ചെയ്തു.
മുഹമ്മദ് യൂനസിനെ രാജ്യത്തെ ഇടക്കാല സർക്കാരിന്റെ തലവനായി നിയമിച്ചു. മുഹമ്മദ് യൂനസ് സർക്കാരിന്റെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകുമെന്നാണ് വിവരം. വിദ്യാർത്ഥി സമര നേതാക്കൾ, സൈനിക മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർ ചേർന്ന് ചൊവ്വാഴ്ച്ച നടന്ന യോഗത്തിന് ശേഷമാണ് യൂനസിന്റെ നിയമനം.
Discussion about this post