ന്യൂഡൽഹി:പാരിസ് ഒളിമ്പിക്‌സിൽ സ്വർണ മെഡലിനായുള്ള ഫൈനൽ മത്സരത്തിൽ നിന്നും വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കും. മത്സരത്തിന് അനുവദനീയമായ ഭാരത്തിലേക്ക് താരത്തിന് എത്താൻ കഴിയാത്തതിനെ തുടർന്നാണ് മത്സരിക്കാനുള്ള അവസരം നഷ്ടമാകുന്നത്. ഗുസ്തിയിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗോട്ട്.
ഫൈനൽ മത്സരത്തിന് മുന്നോടിയായി നേരത്തെ ഭാര പരിശോധന നടത്തിയിരുന്നു. ഇതിൽ 100 ഗ്രാം അധികമായിരുന്നു ഫോഗോട്ടിന്റെ ഭാരം. 50 കിലോയാണ് ഫൈനലിൽ മത്സരിക്കുന്നതിനുള്ള ഭാരം. ഇതോടെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇതോടെ ഒളിമ്പിക്‌സിൽ മെഡലില്ലാതെ വിനേഷിന് രാജ്യത്തേക്ക് തിരികെ മടങ്ങേണ്ടിവരും
.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആയിരുന്നു ഈ വിവരം പുറത്തുവിട്ടത്. 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് ആയിരുന്നു വിനേഷ് മത്സരിച്ചത്. രാത്രി മുഴുവൻ നടത്തിയ ശ്രമത്തിലും ഭാരം 50 കിലോയിലേക്ക് എത്തിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല. ഇതിൽ ഇപ്പോൾ കൂടുതലായൊന്നും പ്രതികരിക്കാൻ കഴിയില്ല. വിനേഷിനെ സ്വകാര്യതയെ മാനിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി.
Discussion about this post