ന്യൂഡൽഹി : 6 ശിശുക്കൾ ഉൾപ്പെടെ 205 പേരെ ധാക്കയിൽ നിന്ന് ഇന്ത്യയിലെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 205 പേരും ഡൽഹിയിൽ എത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും 6 നവജാതശിശുക്കളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചാർട്ടേഡ് വിമാനം ധാക്കയിലേക്ക് പോയത്. ദേശീയ തലസ്ഥാനത്ത് നിന്ന് യാത്രക്കാരില്ലാതെയാണ് വിമാനം സർവീസ് നടത്തിയത്.
വെല്ലുവിളികൾക്കിടയിലും ധാക്കയിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ ചാർട്ടർ വിമാനം ഇന്നലെ രാത്രി സർവീസ് നടത്തി. ഇന്ന് രാവിലെ യാത്രക്കാർ ഡൽഹിയിൽ സുരക്ഷിതമായി എത്തി എന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ധാക്കയിലേക്കുള്ള സർവീസ് നടത്തുകയായിരുന്നു. സാധാരണയായി, ഇൻഡിഗോ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ധാക്കയിലേക്ക് ഒരു പ്രതിദിന വിമാനവും കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശ് തലസ്ഥാനത്തേക്ക് രണ്ട് പ്രതിദിന സർവീസുകളും നടത്തുന്നു. കൂടാതെ റദ്ദാക്കിയിരുന്ന വിസ്താര ഇൻഡിഗോ എന്നീ വിമാനങ്ങളും സർവീസുകൾ പുനരാരംഭിച്ചു.
Discussion about this post