മുംബൈ: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഇരട്ട മെഡൽ സ്വന്തമാക്കിയ ഷൂട്ടർ മനു ഭാക്കറിനെ പ്രശംസകൾകൊണ്ട് മൂടി നിത അംബാനി. താരം പറഞ്ഞ ഗീതാ വചനങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് നിത അംബാനി മനുവിനെ പുകഴ്ത്തിയത്.
‘ടോക്യോ ഒളിംപിക്‌സിനു ശേഷം മനുഭാക്കർ പറഞ്ഞിരുന്നു ഭഗവത് ഗീതയിൽ പറയന്ന, ‘നിങ്ങളാൽ കഴിയുന്നത് ചെയ്യുക ബാക്കി ദൈവത്തിന് വിടുക’എന്ന വചനമാണ് പിൻതുടരുന്നതെന്ന്. അതാണ് മനു ചെയ്തതും. മൂന്ന് വർഷത്തിന് ശേഷം അവളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ തലവരയാണ് മനുഭാക്കർ മാറ്റിയിരിക്കുന്നത്’ നിത അംബാനി പറഞ്ഞു.ഐ ഒ സി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണ് നിത അംബാനി.
ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള 22 കാരിയായ മനു ബക്കർ കഴിഞ്ഞയാഴ്ച പാരീസിൽ 2 വെങ്കല മെഡലുകൾ നേടി പുതിയ ചരിത്രം സൃഷ്ടിച്ചതായും മനു ബക്കർ തന്റെ അപാരമായ കഠിനാധ്വാനത്തിലൂടെയും അഭിനിവേശത്തിലൂടെയും തന്റെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും നിത അംബാനി പറഞ്ഞു. ഗെയിംസിന്റെ ഫലം എന്തുതന്നെയായാലും, നമ്മൾ അവ ഓരോന്നും ആഘോഷിക്കും! നിങ്ങളുടെ കഴിവുകൾ, പ്രതിരോധശേഷി, കഠിനാധ്വാനം, ധാർമ്മികത, മൂല്യങ്ങൾ എന്നിവ ആഘോഷിക്കാനാണ് നമ്മൾ ഇന്ന് ഇവിടെ ഒത്തുകൂടിയതെന്നും ചടങ്ങിൽ പങ്കെടുത്ത കായികതാരങ്ങളോട് സംസാരിക്കുകയായിരുന്ന നിത അംബാനി പറഞ്ഞു . മെഡലുകൾക്കും നേട്ടങ്ങൾക്കും അപ്പുറം മനുഷ്യരാശിക്ക് ആഘോഷിക്കേണ്ട ഒന്നാണ് കായികം. നമ്മുടെ ഓരോ കായികതാരങ്ങളും പാരീസിൽ ആ വികാരം പ്രകടിപ്പിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ ചാമ്പ്യൻമാരായ നിങ്ങളെയെല്ലാം ഇന്ന് ഞങ്ങൾ ആഘോഷിക്കുന്നുവെന്നായിരുന്നു നിത അംബാനി പറഞ്ഞത്.
Discussion about this post