ലക്‌നൗ : തുപ്പൽ ബിരിയാണി പോലെ ഇതാ ഇപ്പോൾ തുപ്പൽ ഫേഷ്യലും ശ്രദ്ധനേടുകയാണ്. കസ്റ്റമറുടെ മുഖത്ത് ഫേഷ്യൽ ചെയ്യുന്നതിനിടെ കൈയ്യിൽ തുപ്പുന്ന ബാർജബറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. യൂസഫ് എന്ന ബാർബറാണ് സ്വന്തം കടയിലെത്തിയ കസ്റ്റമറുടെ മുഖത്ത് തുപ്പൽ തേച്ചുവെച്ചത്. ഫേഷ്യൽ ചെയ്യാനെത്തിയ യുവാവിന്റെ മുഖത്ത് ക്രീം തേച്ച് മസാജ് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിലാണ് യൂസഫ് കൈയ്യിൽ തുപ്പിയതിന് ശേഷം അത് യുവാവിന്റെ മുഖത്ത് തേച്ചത്.
ഫേഷ്യൽ ചെയ്യാനായി കണ്ണടച്ചിരിക്കുന്ന യുവാവ് ഇത് കണ്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ വീണ്ടും തുപ്പലെടുത്ത് കസ്റ്റമറുടെ മുഖത്ത് തേയ്ക്കുന്നത് കാണാം. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം പ്രവൃത്തിക്കെതിരെ തക്കതായ നടപടിയെടുക്കണം എന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തി.
യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ്് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതി യൂസഫ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post